യുദ്ധസമാനം: ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസിന്റെ 5,000 റോക്കറ്റുകള്‍
ജറുസലേം: പശ്ചിമ ഏഷ്യയില്‍ യുദ്ധസമാന സാഹചര്യം. ഇസ്രയേലിനുള്ളിൽ കടന്ന് പലസ്തീൻ സായുധസംഘമായ ഹമാസിന്റെ ആക്രമണം. ഗാസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5,000 റോക്കറ്റുകള്‍ ഹമാസ് തൊടുത്തതായാണ് റിപ്പോര്‍ട്ട്. ജറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.
ഓപ്പറേഷന് അല്‍-അഖ്സ ഫ്ളഡ് എന്ന് പേരിട്ട ആക്രമണത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് വിവരം. 100-ൽ ഏറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 35 ഇസ്രായേല്‍ സെെനികരെ ബന്ധികളാക്കിയതായി ഹമാസ് അവകാശപ്പെടുന്നു.
അതേ സമയം, മറുപടി ആക്രമണം ഇസ്രായേല്‍ ആരംഭിച്ചു. സെന്‍ട്രല്‍ ഗാസ മുനമ്പിലെ ബുറൈജ് ക്യാമ്പിന് കിഴക്ക് ഇസ്രായേല്‍ സേനയുടെ വെടിവെയ്പ്പില്‍ രണ്ട് പലസ്തീന് യുവാക്കള്‍ കൊല്ലപ്പെട്ടു.
അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ദേര്‍ അല്‍-ബലാഹ് നഗരത്തിലെ അല്‍-അഖ്സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, തങ്ങള്‍ യുദ്ധത്തിന് തയാറെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.
Leave A Comment