അന്തര്‍ദേശീയം

അമേരിക്കയെ തകര്‍ത്തത് ട്രംപ്‌ ; കമലാഹാരിസ്‌

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദം പൂര്‍ത്തിയായി. ആദ്യമായാണ് കമലാഹാരിസും ട്രംപും മുഖാമുഖം വരുന്നത്.

ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍, കുടിയേറ്റനിയമങ്ങള്‍, വിദേശനയം, നികുതി, വ്യാപാരം, ആരോഗ്യം, കുറ്റകൃത്യം തുടങ്ങിയ മേഖലകളെല്ലാം സംവാദത്തിന് വിഷയമായി. അമേരിക്കയെ തകര്‍ത്തത് ട്രംപിന്റെ നയങ്ങളാണെന്ന് കമലാ ഹാരിസ് പറഞ്ഞു.

താനായിരുന്നു പ്രസിഡന്റെങ്കില്‍ ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ഉണ്ടാവില്ലെന്നായിരുന്നു ട്രംപിന്റെ വാദം. ഒന്നരമണിക്കൂര്‍ നീണ്ട ശക്തമായ സംവാദത്തില്‍ ട്രംപിനെതിരായ ക്രിമിനല്‍ കേസുകളടക്കം കമല ഹാരിസ് ആയുധമാക്കി.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നയങ്ങളുമാണ് ട്രംപ് ശക്തമായി ഉന്നയിച്ചത്.ഗര്‍ഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദം നടന്നു.

Leave A Comment