മലേഷ്യയിൽ പ്രളയം; ഏഴ് പേർ മരിച്ചു
ക്വലാലംപൂർ: വടക്കൻ മലേഷ്യയിലുണ്ടായ പ്രളയത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർ മരിച്ചു. 70,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക്
മാറ്റി.കെലാന്റൺ, ടെറെഗാനു പ്രവിശ്യകളിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. പലയിടങ്ങളിലും 10 അടി വരെ ഉയരമുള്ള വെള്ളക്കെട്ട് രൂപപ്പെട്ടു. കെലാന്റൺ പ്രവിശ്യയിൽ മൂന്ന് സഹോദരിമാർ വൈദ്യുതാഘാതമേറ്റ് മരിച്ചു. 15 മാസം പ്രായമായ ഒരു കുട്ടി വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടു.
വ്യാഴാഴ്ച വരെ രാജ്യത്ത് കനത്ത മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. 2021 നവംബറിൽ 50 പേർ മരിച്ച വമ്പൻ പ്രളയത്തിന് സമാനമായ സ്ഥിതി രൂപപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
Leave A Comment