അന്തര്‍ദേശീയം

കോവിഡ് കണക്കുകൾ; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ക്വിം​ഗ്ഡാ​വോ പ​ട്ട​ണ​ത്തി​ൽ മാ​ത്രം ദി​വ​സേ​ന അ​ഞ്ച് ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ.

ഷാ​ൻ​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ക്വിം​ഗ്ഡോ​വോ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ ചീ​ഫ് ന​ട​ത്തി​യ ഈ ​പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്. വാ​ർ​ത്ത വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​സ്താ​വ​ന​യി​ലെ രോ​ഗ വി​വ​ര ക​ണ​ക്ക് അ​ധി​കൃ​ത​ർ സെ​ൻ​സ​ർ ചെ​യ്തു.

ദി​വ​സേ​ന 4,90,000 മു​ത​ൽ 5,30,000 പു​തി​യ കോ​വി​ഡ് ബാ​ധി​ത​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​താ​യി​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.

Leave A Comment