തുർക്കിയും സിറിയയും കുലുങ്ങി: നിലംപൊത്തി കെട്ടിടങ്ങൾ; മരണം 150 കടന്നു
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുരാജ്യങ്ങളിലുമായി 150ലധികം പേർ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ 4.17ന് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പമുണ്ടായത്. അനവധി കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ലബനന്, സൈപ്രസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിലും കനത്തനാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
Leave A Comment