അന്തര്‍ദേശീയം

9 വയസ്സുകാരിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി അമ്മ, കാരണമിതാണ്..

കണ്ണുകളുടെ ഭംഗി കൂട്ടാനായി ഒന്‍പത് വയസ്സുകാരിയായ മകളെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയിരിക്കുകാണ് അമ്മ. ഒന്‍പത് വയസ്സുള്ള മിച്ചി എന്ന കുട്ടിയെയാണ് അമ്മ രുചി ശസ്ത്രക്രിയ ചെയ്ത് സുന്ദരിയാക്കാന്‍ ശ്രമിച്ചത്. 

ഇരട്ട കണ്‍പോളകള്‍ ഇല്ലാത്തതിനാല്‍ കുട്ടിക്കാലത്തെ തന്റെ മോശം അനുഭവങ്ങളാണ് മകളെ സര്‍ജറിക്ക് തയ്യാറാക്കാന്‍ കാരണമെന്നാണ് രുചി പറയുന്നത്. രുചിയുടെ അമ്മയ്ക്കും സഹോദരിക്കും ഇരട്ട കണ്‍പോളകളാണ്. തന്റെ കണ്‍പോളകള്‍ അങ്ങനെയല്ലാതിരുന്നതിനാല്‍ സഹോദരിയെപ്പോലെ സൗന്ദര്യം തോന്നിയിട്ടില്ലെന്നും രുചി പറഞ്ഞു. പിന്നീട് 18-ാം വയസില്‍ രുചി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. അത് മുന്‍പേ ചെയ്യേണ്ടതായിരുന്നെന്നാണ് അന്ന് തനിക്ക് തോന്നിയതെന്നും മകള്‍ക്ക് അങ്ങനെയൊരു നിരാശ തോന്നാതിരിക്കാനാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. 

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഇവിടെ ഇത്തരം ശസ്ത്രക്രിയകള്‍ നിയമപരവുമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ പ്ലാസ്റ്റിക് സര്‍ജറി നടത്താം. ഇവിടെ അമ്മ രുചിയുടെ ആഗ്രഹത്തിന് മിച്ചിയും സമ്മതം മൂളി. മിച്ചിയുടേത് വളരെ ചെറിയ കണ്ണുകളാണെന്നും ആരെയെങ്കിലും നോക്കുമ്ബോള്‍ തുറിച്ചുനോക്കുന്നതുപോലെ തോന്നുന്നതിനാല്‍ ഈ സര്‍ജറി ചെയ്യാന്‍ മകള്‍ക്കും സമ്മതമായിരുന്നെന്ന് രുചി പറഞ്ഞു. അനസ്‌തേഷ്യ കൊടുക്കുന്നത് പരാജയപ്പെട്ടതിനാല്‍ ശസ്ത്രക്രിയയ്ക്കായി രണ്ട് മണിക്കൂറോളം വേണ്ടി വന്നുവെന്നും രുചി കൂട്ടിച്ചേര്‍ത്തു.

Leave A Comment