അതിർത്തി സംഘർഷം: ചർച്ച നടത്തി ഇന്ത്യയും ചൈനയും
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷമടക്കം പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെയും ചൈനയുടെയും ഉന്നതതല സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നേതാക്കൾ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ച ഫലപ്രദമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഡിസംബർ 20ന് ചുഷുൽ - മോൾഡോ അതിർത്തി മീറ്റിംഗ് പോയന്റിലെ ചൈനീസ് ഭാഗത്താണ് 17-ാം റൗണ്ട് ഇന്തോ- ചൈന കോർപ്സ് കമാൻഡർതല യോഗം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
Leave A Comment