ചാൾസ് ശോഭരാജ് ജയിൽ മോചിതനായി
കാഠ്മണ്ഡു: സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽമോചിതനായി. നേപ്പാൾ സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് 78കാരനായ ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിച്ചത്.ഫ്രഞ്ച് പൗരനായ ഇയാൾ കൊലക്കുറ്റത്തിന് 19 വർഷമായി നേപ്പാൾ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അമേരിക്കൻ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2003ലാണു നേപ്പാൾ കോടതി ശോഭരാജിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ജസ്റ്റീസുമാരായ സപാന പ്രധാൻ മല്ല, തിലക് പ്രസാദ് ശ്രേസ്ത എന്നിവരുടെ ബെഞ്ചാണ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനും കോടതി നിർദേശിച്ചു.
ജയിലിൽ നല്ല പെരുമാറ്റമുള്ള തടവുകാരെ ശിക്ഷാ കാലവധിയുടെ 75 ശതമാനം പിന്നിട്ടാൽ മോചിപ്പിക്കാമെന്ന് നേപ്പാളിൽ നിയമവ്യവസ്ഥയുണ്ട്.
ഇന്നലെ ശോഭരാജിന്റെ മോചനം നടക്കേണ്ടതായിരുന്നു. എന്നാൽ ഇയാൾക്ക് താമസമൊരുക്കുന്നതിലുള്ള പ്രയാസം ഇമിഗ്രേഷൻ വകുപ്പ് അധികൃതർ അറിയിച്ചതോടെയാണു മോചനം ഒരു ദിവസം വൈകിയത്.
Leave A Comment