കെഎസ്ആർടിസിയില്‍ സ്ത്രീ സൗജന്യ യാത്ര; റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് കൈമാറി. പദ്ധതി പൂർണമായി നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് മാസം 112 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകും. ജൂൺ 15 മുതലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിംഗ് അടക്കം നടപ്പാക്കിയിരുന്നു. തുടർന്ന് കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുക. നിലവിൽ ശമ്പളത്തിനും പെൻഷനുമായി മാസം തോറും 125 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്.
Leave A Comment