കേരളം

മാസപ്പടിക്കേസില്‍ കെഎസ്ഐഡിസിയ്ക്കെതിരെ ഹൈക്കോടതി

കൊച്ചി: മാസപ്പടിക്കേസില്‍ കെഎസ്‌ഐഡിസിയ്‌ക്കെതിരെ ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്നും കോടതി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസിയുടെ നോമിനി ഉണ്ടായിരുന്നു. ഈ നോമിനി അറിയാതെയാണോ കാര്യങ്ങള്‍ നടന്നതെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ചോദിച്ചു.

അതേസമയം, അന്വേഷണം സ്ഥാപനത്തിന്റെ  ഇമേജിനെ ബാധിക്കുമെന്നും ആവശ്യമെങ്കില്‍ പിന്നീട് അന്വേഷിക്കാമല്ലോ എന്നും കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. ഹര്‍ജി മാര്‍ച്ച് 12ന് വീണ്ടും പരിഗണിക്കും.

Leave A Comment