സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങും
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലുള്ള ആശ്രമം വാങ്ങാൻ ഔഷധി തീരുമാനിച്ചു. ഇന്ന് ചേർന്ന ഔഷധിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.വെല്‍നെസ് സെന്റര്‍ തുടങ്ങാനാണ് ആശ്രമം ഏറ്റെടുക്കുന്നത്. 30 കോടിയിലേറെ രൂപ വിലവരുന്ന ഇടപാടാണിതെന്ന് പറയപ്പെടുന്നു. സ്ഥലവും കെട്ടിടവും വിലയിരുത്തുന്നതിന്റെ ചുമതല കളക്ടർക്കാണ്.
തിരുമല വില്ലേജിൽ കരമനയാറിന്റെ തീരത്തുള്ള 73 സെന്റിലെ ആശ്രമമാണ് വാങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബർ 21 ന് ഈ ആശ്രമവും ഇവിടത്തെ പ്രകൃതിസൗഹൃദ കെട്ടിടവും മെഡിവെൽനെസ് കേന്ദ്രത്തിന് അനുയോജ്യമാണെന്നുകാട്ടി ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ഹൃദിക് സർക്കാരിന് കത്തെഴുതിയിരുന്നു. ആശ്രമം സന്ദർശിക്കുകയും ചെയ്തു.
നിലവിൽ ഔഷധിക്ക് തൃശൂരിലുള്ള പഞ്ചകർമ ആശുപത്രി മാത്രമാണുള്ളത്. ആരോഗ്യവിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം.
Leave A Comment