അടിക്കടി ഭക്ഷ്യവിഷബാധ; ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി : സംസ്ഥാനത്ത് അടിക്കടി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. നിലവിലുണ്ടായ സംഭവങ്ങളെക്കുറിച്ചും ഇതിന് കാരണക്കാരായവർക്കുമെതിരേ സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് ഫയൽ ചെയ്യാനാണ് നിർദേശിച്ചത്. ഷവർമകഴിച്ച് കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിക്കാനിടയായ സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ ഹർജി വീണ്ടും പരിഗണിച്ചാണ് ഇപ്പോൾ റിപ്പോർട്ട് തേടിയിരിക്കുന്നത്.
Leave A Comment