കേരളം

ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ: 253 കി​ലോ മ​ത്സ്യം ന​ശി​പ്പി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 253 കി​ലോ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

460 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 110 സാ​മ്പി​ളു​ക​ള്‍ ഭ​ക്ഷ്യ സു​ര​ക്ഷാ മൊ​ബൈ​ല്‍ ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി 285 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. 63 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​ടാ​യ മ​ത്സ്യം പി​ടി​ച്ച​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണ്. 130 കി​ലോ മ​ത്സ്യ​മാ​ണ് ജി​ല്ല​യി​ൽ നി​ന്നും മാ​ത്രം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്. അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ക്കു​ക​യും ചെ​യ്തു.

Leave A Comment