കേരളം

പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തൽ; വി.ഡി. സതീശൻ

കൊച്ചി: പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി ബി സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇതെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ഒറ്റക്കെട്ടായാണ് കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുന്നത്.

 പ്രതിപക്ഷം മുഖ്യമന്ത്രി യുടെ കുടുംബത്തെ എവിടെ വേട്ടയാടി എന്നാണ് ഇ.പി ജയരാജൻ പറയുന്നത്. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രി യുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ പി യുടെ ശ്രമമെന്നും സതീശൻ ആരോപിച്ചു.

Leave A Comment