വിദ്യാഭ്യാസ വിദഗ്ധൻ പി. ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശൂർ: സാഹിത്യകാരനും വിദ്യാഭ്യാസരംഗത്തെ വിദഗ്ധനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട്(103) അന്തരിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറായി സേവനം ചെയ്ത കാലത്ത് ചിത്രന് നമ്പൂതിരിപ്പാട് കൂടി ഉൾപ്പെട്ട സമിതിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചത്.
എസ്എസ്എൽസി ബോർഡ് അംഗം, വിദ്യാഭ്യാസ ഉപദേശകസമിതി അംഗം, കേന്ദ്രസർക്കാരിന്റെ സെക്കൻഡറി വിദ്യാഭ്യാസ ഉപദേശകസമിതി അംഗം, കേരള കലാമണ്ഡലം സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണ ഗ്രന്ഥവും "സ്മരണകളിലെ പൂമുഖം' എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
പൊന്നാനി പകരാവൂർ കൃഷ്ണൻ സോമയാജിപ്പാട് - പാർവതി അന്തർജനം ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം വേദവും സംസ്കൃതവും പഠിച്ചശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് അധ്യാപക പരിശീലന കോഴ്സ് പാസായി സർക്കാർ സർവീസിൽ പ്രവേശിച്ചത്.
Leave A Comment