കേരളം

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം, ചികിത്സ തേടിയത് 11,418 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി. 

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു.15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.

Leave A Comment