കേരളം

രാ​ഹു​ലി​ന് ഒ​രാ​ഴ്ച ആ​യു​ര്‍​വേ​ദ ചി​കി​ത്സ; കോ​ട്ട​യ്ക്ക​ലി​ലേ​ക്ക്

കൊച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഒ​രാ​ഴ്ച നീ​ളു​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് പോ​കും. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ രാ​ഹു​ല്‍ കോ​ട്ട​യ്ക്ക​ലിലെത്തുമെന്നാണ് വിവരം. ആ​ര്യ വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി മാ​ധ​വ​ന്‍ കു​ട്ടി വാ​ര്യ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും രാ​ഹു​ലി​ന് ചി​കി​ത്സ ന​ല്‍​കു​ക.

അ​തേ​സ​മ​യം, ഉ​മ്മ​ന്‍​ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ വ്യ​ക്ത​ത വ​രാ​ത്ത​തി​നാ​ല്‍ എ​പ്പോ​ഴാ​ണ് രാ​ഹു​ല്‍ തി​രി​ക്കു​ക എ​ന്ന​തി​ലും അ​വ്യ​ക്ത​ത​യു​ണ്ട്.

Leave A Comment