കേരളം

രാഹുൽ കാണാനെത്തി; സ്നേഹസമ്മാനമായി പേന നൽകി എം.ടി

മലപ്പുറം: കോട്ടക്കലിലെത്തിയ എം.ടി. വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എം.ടി. സ്‌നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.

എം.ടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുൽ, എം.ടിയുടെ വിശ്രുതചിത്രമായ നിർമാല്യത്തെയും ഏറെ വിഖ്യാതമായ നോവൽ രണ്ടാമൂഴത്തെയും പരാമർശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചർച്ചയിൽ കടന്നുവന്നു.

എല്ലാ വർഷവും കർക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധി ചികിത്സയ്ക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. മുട്ടു വേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സ തേടുന്ന രാഹുല്‍ ജൂലൈ 29 വരെ കോട്ടക്കലിൽ തുടരും.

Leave A Comment