എല്ലാർക്കും കിറ്റില്ല; മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രം ഓണക്കിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തു മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മാത്രം ഇക്കുറി സൗജന്യ ഓണക്കിറ്റു ലഭിക്കും. സാന്പത്തിക പ്രതിസന്ധിയും ഇതരസംസ്ഥാനങ്ങളിൽ നിന്നും യഥേഷ്ടം ഭക്ഷ്യധാന്യങ്ങൾ ലഭിക്കാത്തതുമാണു എല്ലാ കാർഡുകാർക്കും ഓണക്കിറ്റെന്ന സർക്കാരിന്റെ ആഗ്രഹം നടപ്പിലാക്കാൻ സാധിക്കാത്തത്.എന്നാൽ ഓണക്കാലത്ത് സിവിൽസപ്ലൈസ് വഴി എല്ലാ സാധനങ്ങളും ന്യായവിലയ്ക്കു ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു. 15-ാം തീയതിക്കു മുന്പായി സിവിൽസപ്ലൈസിൽ സാധനങ്ങൾ എത്തും. ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ട തുക നൽകാൻ മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ പണം ലഭ്യമാകും.
ഓണക്കിറ്റ് എങ്ങനെ നൽകണമെന്ന കാര്യത്തിൽ ധാരണ മാത്രമാണ് സർക്കാർ ഇതുവരെ എടുത്തിട്ടുള്ളത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുന്ന അഭിപ്രായം കൂടി അറിഞ്ഞ ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണു സാധ്യത.
Leave A Comment