കേരളം

സ്പീക്കറുടെ പ്രസ്താവന വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്നതിന് തുല്യം: സതീശൻ

കൊച്ചി: സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്പീക്കർ നിലപാട് തിരുത്തണമെന്നും ജാഗ്രതയോടെ കൂടി പ്രവർത്തിക്കണമായിരുന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്നതായി സ്പീക്കറുടെ പ്രസ്താവന. അത് പൊതുസമൂഹത്തിന് ചേരുന്നതല്ല. വിശ്വാസത്തിൽ സർക്കാർ ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാട്. എൻഎസ്എസിന് അവരുടേതായ രീതിയിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

വിഷയത്തെ ആളിക്കത്തിക്കാതെ അണയ്ക്കുവാനാണ് ശ്രമിക്കേണ്ടത്. എന്നാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുകയാണ്. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. കോൺഗ്രസിന് ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് ഇല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave A Comment