കേരളം

ഷംസീർ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ചങ്ങനാശേരിയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഷംസീറിന്‍റെയും എം.വി.ഗോവിന്ദന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായ തുടര്‍ പ്രസ്താവനകളെല്ലാം കേവലം ഉരുണ്ടുകളിയാണെന്നും എന്‍എന്‍എസ് വിമര്‍ശിച്ചു.

Leave A Comment