വാളയാർ കേസ്: പ്രതികളുടെ നുണപരിശോധന ആവശ്യപ്പെട്ട് സിബിഐ
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതികളുടെ ശബ്ദസാന്പിളുകളും മൊബൈൽ ഫോണുകളും ഹൈദരാബാദിലെ ലാബിൽ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
2021 ജനുവരിയിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഓഗസ്റ്റിൽ കുറ്റപത്രം സമർപ്പിച്ചു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തലിന് സമാനമായിരുന്നു സിബിഐയുടെ കുറ്റപത്രം.
ഈ കുറ്റപത്രം പോക്സോ കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെണ്‍കുട്ടികളുടെ മാതാവും പുനരന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം കഴിഞ്ഞ് മാർച്ച് നാലിന് ഇതേ വീട്ടിൽ ഒൻപത് വയസുള്ള സഹോദരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Leave A Comment