ഓണാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണമെന്ന് ആശംസാ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദത്തിന്റെ ഉത്സവം കൂടിയാണ്. രാജ്യത്ത് സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
Leave A Comment