വൈദ്യുതി പ്രതിസന്ധി: ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക്. ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി വൈദ്യുതി ബോർഡ് രംഗത്ത് എത്തി.
വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് മൂലം നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും അത് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്നുമാണ് ബോർഡ് മുന്നറിയിപ്പ്.
മഴക്കുറവു മൂലം ഡാമുകളിൽ ആവശ്യത്തിന് വെള്ളം ഇല്ല. രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യം ഉയർന്നതിനാൽ വിലക്കയറ്റവും ക്ഷാമവും ഉണ്ട്. ഇതു മൂലം വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവു പരിഗണിച്ചു നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ഏഴ് മുതൽ രാത്രി 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് അഭ്യർഥിച്ചു.
Leave A Comment