എല്ലാവർക്കും നന്ദി!, ഉമ്മൻചാണ്ടിയുടെ 13 മത്തെ വിജയം : ചാണ്ടി ഉമ്മൻ
കോട്ടയം: ഉപതെരഞ്ഞെടുപ്പ് വിജയം ഉമ്മൻചാണ്ടിയുടെ 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്.
വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്.
ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം. പുതുപ്പള്ളിയിൽ എനിക്ക് കിട്ടിയത് കുടുംബ അംഗത്തിന് ലഭിക്കുന്ന സ്നേഹമാണ്. അപ്പയെ പോലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വേട്ടയാടൽ എല്ലാം പുതുപ്പള്ളി തള്ളിയെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഗർഗേയ്ക്കും പുറമേ ഓരോ നേതാക്കളെയും ചാണ്ടി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു. കെ സി വേണുഗോപാൽ പൂർണ പിന്തുണ നൽകി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്യാമ്പ് ചെയ്ത് ചിട്ടയോടെ പ്രവർത്തനം നടത്തി. ചെന്നിത്തല പങ്കെടുത്ത യോഗങ്ങൾക്ക് വൻ പിന്തുണ കിട്ടി. വി എം സുധീരൻ അവസാന നിമിഷം വരെ പരിപാടിയിൽ പങ്കെടുത്ത് പൂർണ പിന്തുണ നൽകി. ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി നിയമസഭ
ഉപതെരഞ്ഞെടുപ്പ് ഫലം
അന്തിമ ഫലം
അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 80144
ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425
ഭൂരിപക്ഷം - 37,719
ലിജിൻ ലാൽ (ബി.ജെ.പി.)- 6558
ലൂക്ക് തോമസ് (എ.എ.പി.)- 835
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60
ഷാജി(സ്വതന്ത്രൻ)-63
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-78
നോട്ട - 400
അസാധു - 473
Leave A Comment