സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി; സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്രം
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം പോഷന്‍ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിരുന്നു. ഈ തുകയും സംസ്ഥാന വിഹിതവും നോഡല്‍ അക്കൗണ്ടിലേക്കു കൈമാറിയിട്ടില്ല.
അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഫണ്ട് അനുവദിക്കാന്‍ ആകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം നേരത്തേ തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സംസ്ഥാനം വരുത്തിയ വീഴ്ച കാരണമാണ് തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നും കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണെന്ന വിദ്യാഭാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ആരോപണത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Leave A Comment