അരിക്കൊമ്പൻ കേരളത്തിലെത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്; ആനയുടെ ദൃശ്യങ്ങളും പുറത്തു വിട്ടു
ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലെത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പനെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളിയാണ് തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. ആനയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിന്റെ എതിർദിശയിലാണ് ഇപ്പോൾ അരിക്കൊമ്പന്റെ സഞ്ചാരം. അപ്പർകോതയാർ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
രണ്ട് ദിവസമായി ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ ഇന്നലെ അപ്പർ കോതയാറിലേക്ക് മടങ്ങിപ്പോയിരുന്നു. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിൽ ജാഗ്രത തുടരും.
Leave A Comment