മുഖ്യമന്ത്രിക്ക് ചുമ, സംസാരിക്കാൻ ശബ്ദമില്ല; ചങ്ങനാശ്ശേരിയിൽ പ്രസംഗം പെട്ടെന്ന് നിർത്തി മടങ്ങി
കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് വേദിയിൽ പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാൽ സംസാരിക്കാൻ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിർത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നിൽ ലൈറ്റ് വച്ചിരിക്കുന്നതിനാൽ ജനക്കൂട്ടത്തെ കാണാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മളെ നല്ല വെളിച്ചത്ത് നിർത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിർത്തും. അതാണ് ലൈറ്റിങ്ങുകാർ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് നടന്ന എസ് ബി കോളേജ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചുള്ള നവ കേരള ബസ് കയറിയില്ല. ബസ്സിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറിലാണ് വേദിക്കരികിൽ എത്തിയത്. വാഹനത്തിന്റെ അടിഭാഗം നിലത്തു തട്ടും എന്നതിനാലാണ് അകത്തേക്ക് കയറാഞ്ഞത്. മറ്റു മന്ത്രിമാർ നടന്നാണ് വേദിയിൽ എത്തിയതും തിരിച്ചുപോയതും. നേരത്തെ നവ കേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല സ്കൂളുകളിലും മതിൽ പൊളിച്ചത് ഏറെ ചർച്ചയായിരുന്നു.
Leave A Comment