സാഹിത്യ അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു; എല്ലായിടത്തും കൈകടത്തൽ; വി ഡി സതീശൻ
തൃശൂർ: കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സച്ചിദാനന്ദൻ സാറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷെ അക്കാദമി സിപിഐഎം രാഷ്ട്രീയവത്കരിച്ചു. ഒരു പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ നോക്കിയെന്നും വി ഡി സതീശൻ പറഞ്ഞു.സച്ചിദാനന്ദൻ സാറിനെ തലപ്പത്തിരുത്തി സിപിഐഎം അക്കാദമി രാഷ്ട്രീയവത്കരിച്ചു. സർക്കാർ തന്നെ വിഷയം പരിഹരിക്കണം. അക്കാദമിയെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വിടണം. അല്ലാതെ എല്ലായിടത്തും പോയി കൈകടത്താൻ സിപിഐഎമ്മിനെ അനുവദിക്കരുതെന്നും വി ഡി സതീശൻ വിമർശിച്ചു.
Leave A Comment