കേരളം

കടലിന്റെ അടിത്തട്ടില്‍നിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: കടലിന്റെ അടിത്തട്ടില്‍നിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും ഇടയിലുള്ള നെടുങ്കണ്ടയില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് സ്‌കൂബാ ഡൈവിങ് സംഘം കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലിനടിയില്‍ 30 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ സ്‌കൂബാ ഡൈവിംഗ് ടീമിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

രണ്ടാം ലോക യുദ്ധകാലത്ത് തകര്‍ന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്റെ ആഴങ്ങളില്‍ പെട്ടുപോയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളോ ആകാമെന്നാണ് നിഗമനം. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പുരാവസ്തു വിഭാഗത്തിന്റെ വിശദ പരിശോധനയില്‍ മാത്രമെ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ.

Leave A Comment