കേരളം

വൈദേഹം റിസോര്‍ട്ടിലെ ഇഡി അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: വൈദേകം റിസോര്‍ട്ടിലെ ഇഡി അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതി ഉത്തരവ് പാലിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് കോടതി പറഞ്ഞു. കേസില്‍ ഇ.ഡി ഒരുമാസത്തെ സാവകാശം തേടി. ഒരു വര്‍ഷമായിട്ടും അന്വേഷണം തുടങ്ങാത്തതിനെതിരെ ഇ.ഡിക്കെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരമാര്‍ശം.

വൈദേകം റിസോര്‍ട്ടിന്റെ സാമ്പത്തിക-ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകനായ അജയന്‍ ഓച്ചന്‍തുരുത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഇഡി ഒരു വര്‍ഷമായിട്ടും കേസെടുക്കാത്തതിനാലാണ് ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

Leave A Comment