'കനൽ ഒരു തരി' ആയപ്പോൾ വെന്തുരുകിയത് വനിതാ സ്ഥാനാർത്ഥികൾ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ തേരോട്ടത്തിൽ, തകർന്നു തരിപ്പണമായ എൽഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ വിട്ടുകളഞ്ഞ്, ആലത്തൂർ സീറ്റ് പിടിച്ചെടുത്തു.

തികച്ചും കെ. രാധാകൃഷ്ണൻ എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രം നേടാനായ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയത് സിറ്റിംഗ് എംപി 'പാട്ടുകാരി കുട്ടി' എന്നറിയപ്പെടുന്ന രമ്യ ഹരിദാസാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കോട്ടയായിരുന്ന ആലത്തൂരിൽ സിറ്റിംഗ് എംപി പി.കെ. ബിജുവിനെ ബഹുദൂരം പിന്നിലാക്കിയാണ് രമ്യ കന്നി വിജയം നേടിയത്. എന്നാൽ, ഇത്തവണ കാലിടറി.
തികച്ചും യാദൃശ്ചികമാവാം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 'കനൽ ഒരു തരി' ആയി ആലപ്പുഴ മണ്ഡലം മാറിയപ്പോൾ അവിടെയും കാലിടറിയത് യുഡിഎഫിലെ കരുത്തയായ ഒരു വനിതാ സ്ഥാനാർത്ഥിയ്ക്കായിരുന്നു.- ഷാനിമോൾ ഉസ്മാൻ. അങ്ങനെ 2019ലെയും 2024ലേയും തെരഞ്ഞെടുപ്പുകളിൽ കനൽ ഒരു തരി ആയപ്പോൾ ആ കനലിൽ ഉരുകാൻ വിധിക്കപ്പെട്ടത് രണ്ട് വനിതാ സ്ഥാനാർത്ഥികൾ ആയി.
Leave A Comment