കേരളം

വാഹന മോഡിഫിക്കേഷൻ: നിയന്ത്രണങ്ങളോടെ 18 മാറ്റങ്ങൾക്ക് അനുമതി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മോഡിഫിക്കേഷനുകൾ (രൂപമാറ്റങ്ങൾ) സംബന്ധിച്ച് നിർണായക ശുപാർശകളുമായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷിതവും അനുവദനീയവുമായ രൂപമാറ്റങ്ങൾ മാത്രം അനുവദിച്ചാൽ മതിയെന്നാണ് ഗതാഗത കമ്മീഷണർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

സ്റ്റിക്കറുകൾ പതിക്കൽ, അധിക ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ സുരക്ഷയെ ബാധിക്കാത്ത 18 തരത്തിലുള്ള രൂപമാറ്റങ്ങൾക്ക് പുതിയ മാർഗ്ഗരേഖ പ്രകാരം അനുമതി നൽകാം. എന്നാൽ, വാഹനത്തിന്റെ എഞ്ചിൻ പൂർണ്ണമായി മാറ്റിസ്ഥാപിക്കുന്നതിനും ബോഡിയുടെ നിറം മാറ്റുന്നതിനും മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂട്ടിയുള്ള പ്രത്യേക അനുമതി വാങ്ങേണ്ടത് നിർബന്ധമാക്കും.

വാഹന സുരക്ഷയും റോഡ് സുരക്ഷയും മുൻനിർത്തിയാണ് എം.വി.ഡി പുതിയ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഗതാഗത കമ്മീഷണർ സമർപ്പിച്ച ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചേർന്നായിരിക്കും അന്തിമ തീരുമാനമെടുക്കുക. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹന പ്രേമികൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുള്ളത്.

Leave A Comment