കോഴിക്കോട്ട് നിപ ബാധിച്ച ആളുടെ നില ഗുരുതരം
കോഴിക്കോട്∙ നിപ രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43-കാരന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ. നിലവിൽ പ്രത്യേക ഐസലേഷൻ വാർഡിലാണ് രോഗിയുള്ളത്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്. യുവാവിന്റെ സാമ്പിൾ ബുധനാഴ്ച പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ചു പേരുടെ സാന്പിൾ മെഡിക്കൽ കോളജിൽ രോഗനിർണയത്തിനായി പരിശോധിക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോടും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നാകും തുടർനടപടികളിൽ തീരുമാനം എടുക്കുക.
Leave A Comment