യുവതി എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തു; പരാതി നല്‍കി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ
ആലുവ :എല്‍ദോസ് കുന്നപ്പള്ളിലിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതി നല്‍കി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ഭാര്യ. യുവതി എംഎല്‍എയുടെ ഫോണ്‍ മോഷ്ടിച്ചെന്നാണ് പരാതി. എംഎല്‍എയുടെ ഭാര്യ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എംഎല്‍എയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്‌തെന്നും എല്‍ദോസിന്റെ ഭാര്യയുടെ പരാതിയിലുണ്ട്. ഒരു സ്റ്റാഫ് വഴിയാണ് ഇവര്‍ പരാതി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എല്‍ദോസിന്റെ ഭാര്യയുടെ മൊഴിയെടുക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്നാണ് വിവരം. ഇവരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്നെ തട്ടിക്കൊണ്ട് പോയി എംഎല്‍എ മര്‍ദിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ യുവതിയുടെ പരാതി. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്.
Leave A Comment