പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണം: കോൺഗ്രസ്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി ജോയി അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Leave A Comment