പകൽസമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പകൽസമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കും. വൈകിട്ട് ആറ് മുതൽ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും അതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഉപയോക്താക്കൾ സ്വയം നിയന്ത്രിച്ചാൽ നിരക്ക് വർധന ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment