ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരും; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ മൻമോഹൻ സിംഗ് അയച്ച ഗവർണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവർണറാണ്. 9 വി സിമാർക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും.
ബംഗാളിലും, തെലുങ്കാനയിലും ഗവർണർമാർക്ക് മുന്നിൽ സർക്കാരുകൾക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മൾ കണ്ടതാണ്. കേരളത്തിലും ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി തോൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടത് സർക്കാരിൻ്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Leave A Comment