കേരളം

സംസ്ഥാന സ്കൂള്‍ കലോത്സവം: പ്രൊമോ വീഡിയോ പുറത്തിറക്കി

കോഴിക്കോട്: 61-ാ മത് കേരള സ്കൂള്‍ കലോത്സവത്തിന്‍റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സ്കൂള്‍ കലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു.

സ്കൂള്‍ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സച്ചിന്‍ ദേവ് എംഎല്‍എ, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി.എ.മുഹമ്മദലി, ജോയിന്‍റ് കണ്‍വീനര്‍മാരായ പി.കെ.എ. ഹിബത്തുള്ള, എന്‍.പി. അസീസ്, വിവിധ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനുവരി മൂന്നുമുതല്‍ ഏഴുവരെ കോഴിക്കോടാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക.

Leave A Comment