ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിന്‍റെ റിമാൻഡ് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി.
അതേസമയം, കോടതി വളപ്പിൽ പത്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. ദൈവതൃല്യൻ ആരാണെന്നും കടകംപള്ളി സുരേന്ദ്രൻ ആണോയെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.
Leave A Comment