കേരളം

ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര​മാ​ണെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ലാ​ണ് ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യ ഉ​ത്ത​ര​വി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ത​ന്ത്രി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​പ്പോ​ഴു​ള്ള ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വാ​ദ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ കു​രു​ക്കു​ക​യാ​ണ്."​യു​വ​തീ പ്ര​വേ​ശ​ന സ​മ​യ​ത്ത് ആ​ചാ​ര ലം​ഘ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യും അ​തി​നെ എ​തി​ർ​ക്കു​ക​യും ചെ​യ്ത​താ​ണ് അ​റ​സ്റ്റി​ന് പി​ന്നി​ലെ കാ​ര​ണം. സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ന്നോ​ട് പ്ര​തി​കാ​ര​മാ​ണ്.'-​ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ ക​ക്ഷി​യി​ലെ ഉ​ന്ന​ത​ർ​ക്കും ത​ന്നോ​ട് രോ​ഷ​മാ​ണ്. ഭ​ര​ണ ക​ക്ഷി നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ന്ത്രി​ക്കും സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ക​ഥ മെ​ന​യു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ജാ​മ്യ ഹ​ർ​ജി​യി​ലെ ത​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ത​ന്ത്രി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ല ത​ന്ത്രി​ക്ക് ല​ഭി​ച്ച​ത്. ഇ​ത് എ​സ്ഐ​ടി​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ത​ന്ത്രി​ക്ക് താ​ന്ത്രി​ക​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത് എ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ടി​യാ​ൽ ത​ന്ത്രി​ക്ക് ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​ണ് കോ​ട​തി വി​ല​യി​രു​ത്ത​ൽ. ത​ന്ത്രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Leave A Comment