കേരളത്തിൽ ഇഡി–കോൺഗ്രസ് കൂട്ടുകെട്ട്: എം.വി. ഗോവിന്ദൻ
മലപ്പുറം: കേരളത്തിൽ ഇഡി–കോൺഗ്രസ് കൂട്ടുകെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് നിയമസഭയിൽ കാണുന്നത്. ഇഡി നടപടികളിൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി റിമാൻഡ് റിപ്പോർട്ട് എന്ന് പറഞ്ഞാൽ ഞങ്ങൾ പേടിക്കില്ല. ഇതേ റിപ്പോർട്ടൊക്കെ ഡൽഹിയിലും ഉണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്. സോണിയ ഗാന്ധിയും രാഹുലും തള്ളി പറഞ്ഞില്ലേ. രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ.
തങ്ങൾക്ക് ഒരുനിലപാടെ ഉള്ളൂ. ഇഡി അന്വേഷണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യുണിസ്റ്റ് വിരുദ്ധതമൂലം കോൺഗ്രസ് എംഎൽഎമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്. മടിയിൽ കനമില്ലാത്തതുകൊണ്ട് ഇതിലൊന്നും ഞങ്ങൾക്ക് പേടിയില്ല.
Leave A Comment