കേരളം

താ​നൂ​ർ ദു​ര​ന്തം: ബോ​ട്ട് ഡ്രൈ​വ​ർ ദി​നേ​ശ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം താ​നൂ​രി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ന്‍റെ ഡ്രൈ​വ​ർ ദി​നേ​ശ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. താ​നൂ​രി​ൽ വ​ച്ചാ​ണ് ദി​നേ​ശ​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യാ​യ​ത്. ഡ്രൈ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

ബോ​ട്ടു​മ നാ​സ​റി​നെ കൊ​ല​ക്കു​റ്റം ചു​മ​ത്തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ തി​രൂ​ർ സ​ബ്ജ​യി​ലി​ലാ​ണ് അ​ട​ച്ച​ത്. അ​പ​ക​ട​ത്തി​നും മ​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നു ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് ഐ​പി​സി 302 വ​കു​പ്പ​ട​ക്കം ചു​മ​ത്തി​യാ​ണ് നാ​സ​റി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്കാ​യി അ​ടു​ത്ത​ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

‌താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ കൂ​ടി ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, വാ​ഹി​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി നാ​സ​റി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave A Comment