കൊച്ചി ലഹരി വേട്ട; മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം
കൊച്ചി: ഇന്ത്യൻ തീരംവഴി ലഹരി വസ്തുകൾ കടത്താൻ ഉപയോഗിച്ച മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം. നർകോട്ടിക് കണ്ട്രോൾ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാവികസേനയ്ക്കു മുന്നിൽ വച്ചാണ് മദർഷിപ്പ് മുങ്ങിയത്.
ഇറാനിലെ ചാന്പാർ പോർട്ടിൽനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതിൽ മയക്കുമരുന്നുണ്ടെന്നും എൻസിബിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഓട്ടോമാറ്റിക് ഇൻഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്റെ നീക്കം തിരിച്ചറിഞ്ഞ നാവികസേന പിന്തുടർന്നതോടെയാണ് മദർഷിപ്പ് മുക്കി ഇതിലുണ്ടായിരുന്നവർ കടന്നുകളഞ്ഞത്. ഈ ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്നും എൻസിബി അറിയിച്ചു.
ഏഴ് പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ ഒരാൾ പിടിയിലായിട്ടുണ്ട്. മറ്റുള്ളവർ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്ന് എൻസിബി അറിയിച്ചു.
Leave A Comment