കെഎസ്യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: വ്യജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ വിവാദങ്ങൾ ഉന്നയിച്ചാണ് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിൽ പ്രവർത്തകർ മാർച്ച് നടത്തിയത്.
സർക്കാരിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ വ്യാജരേഖകൾ തയാറാക്കുന്നതെന്നാണ് കെഎസ്യു ആരോപിക്കുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിലെ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശി വിരട്ടിയോടിക്കാൻ ശ്രമിച്ചത് പ്രകോപനത്തിനിടയാക്കി. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Leave A Comment