ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും സിവിൽകോഡ് എതിർക്കില്ല: വി. മുരളീധരൻ
തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.ഭരണഘടനെയെ ബഹുമാനിക്കുന്ന ഒരാളും സിവിൽ കോഡ് എതിർക്കില്ലെന്നും മുസ്ലീം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാകും എന്ന സിപിഎം കോൺഗ്രസ് പ്രചരണം അവസാനിപ്പിക്കണം. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം അധോലോക സംഘങ്ങളെ പോലെയായി മാറി. നാട്ടിലെ നിയമങ്ങൾക്ക് നേതാക്കൾ അൽപം പോലും വില കൽപ്പിക്കുന്നില്ല.
ജി. ശക്തിധരൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave A Comment