കേരളം

ഏകീകൃത സിവിൽ കോ‍ഡിൽ ആശങ്കയെന്നു തൃശൂർ മെത്രാപ്പൊലീത്ത

കൊല്ലം: കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട ഏകീകൃത സിവിൽ കോ‍ഡിൽ ആശങ്കയുണ്ടാക്കിയെന്ന് തൃശൂർ മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരിൽ മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മിണ്ടാത്ത മോദിയാണ് സിവിൽ കോഡിനെക്കുറിച്ച് പറയുന്നത്.

 രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകരുതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. വിഷയത്തിൽ സുതാര്യത വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും യുഹാനോൻ മാർ മിലിത്തിയോസ് പറ‍ഞ്ഞു. ഇന്നലെ രാത്രി ഒരു വാർത്താ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Comment