കേരളം

'അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുന്നയാളാണ് മുഖ്യമന്ത്രി, രാജിവെക്കുക ; സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ  ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്ർ‍ പ്രഖ്.ാപിച്ച സഹായ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു..ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല.

 തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടിലില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment