കേരളം

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി കോ​ട​തി. 14 ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി​യാ​ണ് നീ​ട്ടി​യ​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ​ത്മ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 10ന് ​വീ​ണ്ടും ഹാ​ജ​രാ​ക്കും. റി​മാ​ൻ​ഡ് 90 ദി​വ​സം പി​ന്നി​ട്ടാ​ൽ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ നീ​ക്കം. അ​തി​ന് മു​ന്നോ​ടി​യാ​യി പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ ശ്ര​മം.

കേ​സി​ൽ എ. ​പ​ത്മ​കു​മാ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ത​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചാ​ണ് പ​ത്മ​കു​മാ​ർ പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്. ദേ​വ​സ്വം മി​നു​ട്‌​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണ്.

പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി 'അ​നു​വ​ദി​ക്കു​ന്നു' എ​ന്നും മി​നു​ട്‌​സി​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ പ​ത്മ​കു​മാ​ർ എ​ഴു​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​റ്റി​യ്ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും മു​രാ​രി ബാ​ബു​വി​നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​രാ​രി ബാ​ബു​വി​ന് കോ​ട​തി സ്വാ​ഭ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Leave A Comment