വെനസ്വേലയിലെ അധിനിവേശം; അമേരിക്കയ്ക്കെതിരെ ശബ്ദമുയരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അധിനിവേശം ലോകത്ത് എവിടെയും സംഭവിക്കാം. എന്നാൽ കോൺഗ്രസും ബിജെപിയും ഇതിനെതിരെ ശബ്ദമുയർത്തിയില്ല.
നികൃഷ്ടമായ കടന്നുകയറ്റമാണ് അമേരിക്ക നടത്തിയതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ചാണ് അമേരിക്ക അതിക്രൂരമായ ആക്രമണം നടത്തുന്നത്.
പഹൽഗാമിൽ പാക്കിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയപ്പോൾ ഇന്ത്യ ഭീകരതക്കെതിരെ ശബ്ദം ഉയർത്താൻ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. അതേ രാജ്യാന്തര പിന്തുണയ്ക്ക് വെനസ്വേലൻ ജനതയ്ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തുടർ പ്രക്രിയയെ കുറിച്ചും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയെ കരിവാരി തേക്കുന്നത് എന്ത് തരം മാധ്യമപവർത്തനമാണെന്നും ജനങ്ങൾക്ക് എതിരായ രാഷ്ടീയ ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങൾ വിന്യസിക്കാൻ ശാസ്ത്രീയമായ ആസൂത്രണം അത്യാവശമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആസൂത്രണ പ്രകൃയയ്ക്ക് നല്കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കേരളം വികസന പാതയില്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment